കള്ളൻമാർ ഉറക്കം കെടുത്തുന്നു: കായംകുളം കൊച്ചുണ്ണിമാരുടെ നാടായി വെള്ളമുണ്ട
വെള്ളമുണ്ട;വീട്ടുടമയും കുടുംബവും സിനിമക്ക് പോയ സമയം നോക്കി റോഡരികിലെ വീട്ടില്‍ കയറി 23 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.മാനന്തവാടി താലൂക്ക് ഓഫീസ് ജീവനക്കാരനായ പീച്ചങ്കോട് തയ്യത്ത് രാജേഷ് കുമാറിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രിയില്‍ മോഷണം നടന്നത്.മുന്‍വശത്ത് തന്നെയുള്ള അടുക്കള വാതിലിന്റെ എളുപ്പത്തില്‍ ഇളക്കാവുന്ന കുറ്റി പൊളിച്ചാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്നത്. തുടര്‍ന്ന കിടപ്പുമുറയിലുള്ള അലമാരയില്‍ നിന്നും ഡ്രോയുള്‍പ്പെടെ എടുത്ത് പുറത്ത് റോഡിനെതിര്‍വശത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.ഇവിടെ നിന്നും സ്വര്‍ണ്ണുണ്ടായിരുന്ന ചെറിയ ജ്വല്ലറി ബാഗില്‍ നിന്നും സ്വര്‍ണ്ണവുമെടുത്ത് കടന്നുകളയുകയാണുണ്ടായത്.ബാഗില്‍ അരപ്പവനോളം വരുന്ന കമ്മല്‍ ബാക്കിയുണ്ട്.വൈകുന്നരേം പോയ കുടുംബം രാത്രി പതിനൊന്നര മണിയോടെ തിരിച്ചെത്തിയിരുന്നെങ്കിലും മോഷണം ശ്രദ്ധയില്‍ പെട്ടിരുന്നില്ല.പുറമെ നിന്നും ഭക്ഷണം കഴിച്ചെത്തിയതിനാല്‍ അടുക്കളയില്‍ പോയതുമില്ല.ഇന്നലെ രാവിലെയാണ് അടുക്കള വാതിലും അലമാരയും തുറന്നത് ശ്രദ്ധയില്‍ പെട്ടത് തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് അലമാരയുടെ ഡ്രോയുള്‍പ്പെടെ എടുത്തു കൊണ്ടു പോയതായി മനസ്സിലായത്.വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ജി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഫിങ്കര്‍ പ്രിന്റ് പരിശോധനാവിഭാഗവും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്തി എട്ട് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയതില്‍ പിന്നെ എണ്ണിയാലൊടുങ്ങാത്ത മോഷണങ്ങളാണ് ചെറുതും വലുതുമായി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്നത്.കഴിഞ്ഞ മാസം 22 ന് എട്ടെനാലില്‍ രാത്രി 9 മണിക്ക് ആളില്ലാത്ത സമയത്ത് റോഡരികിലെ വീട്ടില്‍ കയറി 22,000 രൂപ മോഷണം നടത്തിയിരുന്നു.കള്ളന്മാരിലൊരാളെ നാട്ടുകാരെ മറ്റൊരാളെ പോലീസും പിടികൂടി.തൊട്ടടുത്ത ദിവസം എട്ടെനാലില്‍ ഒഴുക്കന്‍മൂല റോഡിലെ വീട്ടിലും കഴിഞ്ഞി ദിവസം മാങ്ങോട്ടെ വീട്ടിലും മോഷണം നടന്നു.പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന മോഷണത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്.
വെള്ളമുണ്ടയിലെ കള്ളൻമ്മാരുടെ ശല്യം കാരണം പോലീസ്നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് സിറ്റി യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
അബ്ദുറഹ്മാൻ പി സ്വാഗതവും റാഷിദ് എ അദ്ധ്യക്ഷതയും വഹിച്ചു നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസിസ് വെള്ളമുണ്ട യോഗം ഉദ്ഘാടനം ചെയ്തു. സുബൈർ.യൂസഫ്.താജുദ്ധീൻ.നിഷാദ്,നിസാം. ഷഹീർ,തടങ്ങിയവർ സംബന്ധിച്ചു.





Leave a Reply