September 2, 2026

ശബരിമല വിഷയത്തിൽ അയ്യപ്പ ശരണ മന്ത്രങ്ങളുമായി ഭക്തരുടെ പ്രതിഷേധ റാലി.

0
IMG-20181007-WA0187
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനർ ഹരജി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സർക്കാർ മടിച്ച നിൽക്കാതെ, തയ്യാറാകണമെന്ന് കൽപ്പറ്റയിൽ ചേർന്ന ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയുടെ യോഗം ആവശ്യപ്പെട്ടു. സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരങ്ങൾ പങ്കെടുത്ത ശരണ മന്ത്ര പ്രതിഷേധറാലി കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി അയ്യപ്പക്ഷേത്രപരിസരത്ത് സമാപിച്ചു. മീനങ്ങാടി നരനാരായണ ആശ്രമ മഠാധിപധി വേദ ചൈതന്യ സ്വാമികൾ ശബരിമല ക്ഷേത്രാചാരങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.എം.മോഹനൻ, ഗിരീഷ് കൽപ്പറ്റ, എ.കെ.ഗ്രീഷിത്ത് ,സുരേഷ് കുമാർ, പി.കെ.മുരളി, എ.സി. അശോക് കുമാർ, ബി.കെ.ബിജു, വിജയൻ പട്ടിക്കര എന്നിവർ പ്രസംഗിച്ചു. യശോദ ചുള്ളിയോട്, അജിത രാജൻ, എ.എ. ബാലൻ, പി.ശാന്തി പുളിയാർ മല, രവീന്ദ്രൻ മേപ്പാടി, രാജു ഗുരുസ്വാമി കല്ലുപാടി, പി.കെ.സുരേഷ്, ശശിധരൻ ചുഴലി, കെ.പി.രഞ്ജിത്ത്, പി.അജയകുമാർ എന്നിവർ നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *