May 21, 2026

ഹണി ട്രാപ്പ്: മുഖ്യപ്രതി അൻവർ അറസ്റ്റിൽ

0
IMG_20181008_185104
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്ത്രീയെ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയ ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ  ജൂലൈയിലാണ് കാസർഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ പ്രതിയായ സി കെ അന്‍വര്‍ തട്ടിക്കൊണ്ട് പോയത്. പോലീസ് ചമഞ്ഞ് കർണ്ണാടകത്തിലെ റിസോർട്ടിൽ തടങ്കലിൽ വച്ചതിന് ശേഷം മോചന ദ്രവ്യമായി  15 ലക്ഷം രൂപ ഇയാള്‍  ആവശ്യപ്പെടുകയും ചെയ്തു.

മാനന്തവാടി പോലീസ് ഇൻസ്പെക്ടർ പി കെ മണിയും സംഘവുമാണ്

കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ,പാലേരിവില്ലേജിൽ കാപ്പുമലയിൽ സി കെ അൻവർ (40)നെ അറസ്റ്റ് ചെയ്തത്.   അൻവർ താൻ പോലീസ് ആണെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം അൻവർ ഒളിവിൽ കഴിയുകയായിരുന്നു.ഈ കേസ്സിലുൾപ്പെട്ട 5 പ്രതികളെ
നേരത്തെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അൻവറിന്റെ പേരിൽ മലപ്പുറം കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസ്സും, ചെമ്മങ്ങാട് പോലീസ്റ്റേഷനിൽ മാനഭംഗക്കേസ്സും ചിറ്റിംഗ് കേസ്സും നിലവിലുണ്ട്.സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൂടി കേസിൽ ഇനിയും പിടിയിലാവാനുണ്ട്. മറ്റൊരു സ്ത്രീയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *