May 9, 2026

സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍:അക്ഷയ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നടത്തി

0
traing-akshaya
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കേരള ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍  എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അക്ഷയ സംരംഭകര്‍ക്ക്  ഓണ്‍ലൈന്‍ പരിശീലനം നടത്തി.2018 നവംബര്‍  ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ തുടങ്ങുന്നത്. പിഴ കൂടാതെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തിയതി  നവംബര്‍ 30. പൂര്‍ണ്ണമായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്.അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ  ജോബി തോമസ് , രാഘവന്‍ സി , വിനീഷ് എ കെ, അബ്ദുല്‍ റഹിം സി എ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *