ദേശീയ പാതയിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജിലേക്കുള്ള വഴി മധ്യേ മരിച്ചു

കാറിടിച്ച് യുവാവ് മരിച്ചു.
കല്‍പ്പറ്റ: കാറിടിച്ച് യുവാവ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ പാറമ്മല്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ ഉനൈസലി (25)യാണ് മരിച്ചത്. മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപത്ത് ബുധനാഴ്ച ഉച്ചക്കാണ് അപകടമുണ്ടായത്. മെസ് ഹൗസില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് വാഹനത്തിലേക്ക് കയറാനായി പോകുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉനൈസലിയെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിനിടെ മരിക്കുകയായിരുന്നു.എറണാകുളം ആസ്ഥാനമായിട്ടുള്ള ശബരി ഡിസ്ട്രിബ്യൂഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കല്‍പ്പറ്റ ശാഖയിലെ ജീവനക്കാരനായിരുന്നു ഉനൈസലി.



Leave a Reply