യുവജനയാത്ര സ്മാരകമായി കാരുണ്യ ഭവനം: മാതൃകയായി യൂത്ത് ലീഗ്.

: യൂത്ത് ലീഗ് യുവജന യാത്രയുടെ ഓര്‍മ്മക്കായി, കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി. ഭവന നിര്‍മ്മാണത്തിലേക്കുള്ള നാദാപുരം മുസ്‌ലിം ലീഗ് റിലീഫ് കൂട്ടായ്മയുടെ സഹായം സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി വി വി മുഹമ്മദലിയില്‍ നിന്നും സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വലിയ വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന് കഷ്ടതയിലായ പനമരം പരക്കുനി സ്വദേശിക്കാണ് യൂത്ത് ലീഗ് കാരുണ്യ ഭവനം ഒരുക്കുന്നത്. വരുന്ന നവംബര്‍ 12ന് വീടിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നടക്കും.
ചടങ്ങില്‍ സി മമ്മൂട്ടി എംഎല്‍എ, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എം എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, പി ഇസ്മയില്‍, മുജീബ് കാടേരി, ജില്ലാ ഭാരവാഹികളായ സി കെ ഹാരിഫ്, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, നാദാപുരം മുസ്‌ലിം ലീഗ് റിലീഫ് കൂട്ടായ്മ ഭാരവാഹികളായ സാലിഹ് പുതുശേരി, ഫൈസല്‍ കോമത്ത്, റിയാസ് പോതുകണ്ടി, അഷ്കര്‍ പുതുശേരി, കെ പി മഹ്‌മൂദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വര്‍ഗ്ഗീയ മുക്ത ഭാരതം: അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസംബർ 24 വരെയാണ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. യാത്ര ഡിസംബർ 3ന് ജില്ലയില്‍ പര്യടനം നടത്തും.



Leave a Reply