April 25, 2024

പഴശ്ശി ഗ്രന്ഥാലയത്തില്‍ ചിത്രപ്രദർശനം ആരംഭിച്ചു

0
Img 20190216 Wa0048

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ എം.ആർ രമേഷിന്റെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. 
ഗോത്ര ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് തോട എന്ന പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.
കാടിനോടും ജീവിക്കുന്ന ചുറ്റുപാടിനോടും ഗോത്ര ജനതക്കുള്ള ആഴമേറിയ ബന്ധം സൂക്ഷ്മമായി ചിത്രീകരിച്ച സ്കെച്ചുകൾ,   ആചാരാനുഷ്ഠാനങ്ങളുമായി  ബന്ധപ്പെട്ട അക്രിലിക്കിൽ തീർത്ത പെയിൻറിംഗുകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്.

കേരളത്തിനകത്തും പുറത്തും നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള എം.ആർ രമേഷ് വയനാട് തൃക്കൈപ്പറ്റ സ്വദേശിയാണ്.

പ്രദർശനം ഫെബ്രുവരി 25 ന് സമാപിക്കും.
രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം കാണാവുന്നതാണ്.

ആർട്ടിസ്റ്റ് വി.സി അരുൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. 
പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു.
എൻ. അനിൽ കുമാർ, എം.ആർ രമേഷ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *