August 14, 2026

ഹവിൽദാർ വസന്തകുമാറിന്റെ മൃതദേഹം ഒരു മണിക്കൂറിനകം ലക്കിടിയിലെത്തും.

0
IMG_20190216_152506
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാശ്മീരിലെ പുൽവാമയിൽ  ചാവേറാക്രമണത്തിൽ വീരമൃത്യു  വരിച്ച  ഹവിൽദാർ  വി.വി. വസന്തകുമാറിന്റെ മൃതദേഹം    രണ്ടേകാലോടെ കോഴിക്കോട് വിമാനതാവളത്തിലെത്തി. മലപ്പുറം കലക്ടർ അമിത് മീണ സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങി.  മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ ,കെ .ടി. ജലീൽ , കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വയനാട് ജില്ലയിലെ മൂന്ന് എം.എൽ. എ മാരും വയനാട് എ.ഡി.എം. കെ. അജീഷും വിമാനത്താവളത്തിലെത്തി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ  സൈനിക വാഹനത്തിൽ റോഡ് മാർഗ്ഗം മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ  കോഴിക്കോട്  തൊണ്ടയാട് വെച്ച്  കോഴിക്കോട് കലക്ടർ ശ്രീറാം സാംബശിവറാവുവും പങ്ക് ചേർന്നു. ആദ്യം ലക്കിടിയിലെ വീട്ടിലും പിന്നീട് ലക്കിടി ഗവ: എൽ.പി. സ്കൂളിലും  സുഹൃത്തുക്കളും ബന്ധുക്കളും  പൊതു ജനങ്ങളും അന്തിമോപാചാരമർപ്പിക്കും.  തൃക്കൈപ്പറ്റ മുക്കംകുന്നിലെ  തറവാട് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കകരിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉച്ചയോടെ ലക്കിടിയിലെത്തി സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *