August 13, 2026

കുഴി നിലം കുടുംബശ്രീ ഓണാഘോഷവും വാർഷികവും നടത്തി.

0
IMG-20190915-WA0090.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കുഴി നിലം 32 ഡിവിഷൻ എ.ഡി.എസിൻ്റെ
നേതൃത്വത്തിൽ കുടുംബശ്രീ ഓണാഘോഷവും വാർഷികവും നടത്തി. 400 പേർക്കുള്ള ഓണ സദ്യയും
മൽസരങ്ങളും പരിപാടിയെ
ആകർഷക മാക്കി.
നഗരസഭ ഡപ്യൂട്ടി ചെയർ പേഴ്സൺ ശോഭ രാജൻ
ഉദ്ഘാടനം ചെയ്തു. എഡിഎസ് ചെയർപേഴ്സൺ
ആഷ ഐപ്പ് അദ്ധ്യക്ഷത
വഹിച്ചു. സി.ഡി.എസ്
എക്സിക്യുട്ടീവ് മെമ്പർ
ജാൻസി ചെറിയാൻ സ്വാഗതം
പറഞ്ഞു.
സുമിത സനൽ പ്രവർത്തന
റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
ചെയർപേഴ്സൺ ശാരദ സജീവൻ ഓണ സന്ദേശം നൽകി.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു സമ്മാന വിതരണം
നടത്തി.
കൗൺസിലർ ജേക്കബ് മാസ്റ്റർ
ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നടത്തി.
കൗൺസിലർ പി.വി. ജോർജ്
മുഖ്യ പ്രഭാഷണം നടത്തി.
 ഡിവിഷൻ കൗൺസിലർ ഹുസൈൻ കുഴി നിലം, കൗൺസിലർമാരായ സ്‌റ്റെർ വിൻ സ്റ്റാനി, ഷീജ ഫ്രാൻസിസ്‌,
ശ്രീലത കേശവൻ, സി ഡി എസ് ഡപ്യൂട്ടി ചെയർപേഴ്സൺ വത്സല, ജിഷ രാജീവൻ, ഗ്രേസി ബേബി
പ്രസംഗിച്ചു.
ലേഖ രാജീവൻ മേരി ഷാജി , ഉഷ കൈപ്പാഞ്ചേരി സാൽവി
നിരപ്പേൽ, ഷമീന, സൽമ മൽസരങ്ങൾക്കും ഓണസദ്യക്കും നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *