March 29, 2024

വയനാടിന്റെ വികസനത്തിന് ഗ്രീൻ ഫണ്ട് സമാഹരണം വേണമെന്ന് ധനമന്ത്രി തോമസ് ഐസക്

0
കൽപ്പറ്റ: പരിസ്ഥിതിയെ മറന്ന് ഇനിയൊരു വികസനം കേരളത്തിന് സാധ്യമല്ലന്ന് ധനകാര്യ മന്ത്രി ഡോ.. തോമസ് ഐസക് പറഞ്ഞു. വയനാടിന്റെ വികസനത്തിന് പ്രാദേശിക വികസന പരിപാടിയാണ് ആലോചിക്കുന്നതെന്നും  അതിനായി ഗ്രീൻ ഫണ്ട് സമാഹരണവും വിനിയോഗവും  വേണമെന്നും  അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ രണ്ട് ദിവസത്തെ കാർബൺ ന്യൂട്രൽ അധിഷ്ഠിത സുസ്ഥിര വികസന ശിൽപ്പശാലയോടനുബന്ധിച്ച് ജില്ലാ ബാങ്ക് ഹാളിൽ നടന്ന കാപ്പി കർഷക സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർബൺ ന്യൂട്രൽ മലബാർ കാപ്പി ബ്രാൻഡിംഗിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വയനാടിന്റെ സുസ്ഥിരമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് മലബാർ കാപ്പിയുടെ ലോഞ്ചിംഗ്  നടത്താനാകുമെന്നും  കൂടുതൽ  സംരംഭകർ വികസനത്തിന് ഊന്നൽ നൽകുന്നതിന് രംഗത്ത് വരണമെന്ന്  മന്ത്രി ആവശ്യപ്പെട്ടു. 

ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു.ഒ.ആർ. കേളു എം.എൽ.എ. ,റവന്യൂ വകുപ്പ് സെക്രട്ടറി ഡി.വേണു,  കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കറുത്ത മണി,  ജനപ്രതിനിധികൾ , വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *