March 29, 2024

ഡിജിറ്റൽ സാമഗ്രികൾ നൽകും:വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് രാഹുൽഗാന്ധി എം.പിയുടെ വാഗ്ദാനം

0
Screenshot 2020 06 02 12 33 16 968 Com.google.android.apps .docs .png
കൽപ്പറ്റ :
വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനുവേണ്ട സഹായം രാഹുല്‍ഗാന്ധി നല്‍കും. ഡിജിറ്റൽ സാമഗ്രികൾ നല്‍കുമെന്നും   ഭൗതിക സാഹചര്യം ഒരുക്കുെമെന്നും 
വാഗ്ദാനം ചെയ്തത് 
  മുഖ്യമന്ത്രിക്കും കലക്ടർക്കും  എം. പി കത്തയച്ചു. മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ  ഇടപെടല്‍.
വയനാട്ടിൽ ആദിവാസി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം എത്തിക്കൽ വലിയ വെല്ലുവിളിയായിരുന്നു. . ജില്ലയിലെ 700 കോളനികളിൽ വൈദ്യുതി ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നാണ്  ട്രൈബൽ വകുപ്പിന്റെ കണ്ടെത്തൽ. ഒരാഴ്ചക്കുള്ളിൽ പരമാവധി സ്ഥലങ്ങളിൽ ബദൽ സംവിധാനം ഒരുക്കാൻ വിവിധ വകുപ്പുകൾ ശ്രമം തുടങ്ങിയിരുന്നു.
മേപ്പാടി നെടുമ്പാലയിൽ ആദിവാസിവിഭാഗക്കാർ താമസിക്കുന്ന ഇടമാണിത്. പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവർ അറിഞ്ഞിട്ടു പോലുമില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികൾ. ട്രൈബൽ വകുപ്പ് സർവേ പ്രകാരം 700 കോളനികളിൽ ഓൺലൈൻ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധകാര്യങ്ങളും വേണം. വൈദ്യുതി ബന്ധവും ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്.
വിദ്യാർഥികൾക്ക് യാത്രസൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതി ഉപയോഗപ്പെടുത്താനാണ് ഒരു തീരുമാനം. ജില്ലയിൽ 241 മെന്റർമാരും 360 പ്രൊമോട്ടർമാരുമാണ് ഉള്ളത്.  28000 കുട്ടികൾക്കാണ്  ഓൺലൈൻ പഠനസൗകര്യം ഒരുക്കേണ്ടത്. മുൻ വർഷങ്ങളിൽ കൊഴിഞ്ഞു പോക്കായിരുന്നു പ്രശ്നമെങ്കിൽ ഇത്തവണ ആണ് ഡിജിറ്റൽ രീതിയാണ് ആദിവാസി വിദ്യാർത്ഥികൾക്ക് വെല്ലുവിളി ആയത്.ഇത് പരിഹരിക്കാൻ  സാമൂഹ്യ പഠന മുറികൾ  ഒരുക്കിയെങ്കിലും  ഇത് അത്ര പ്രായോഗികമായിരുന്നില്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *