June 23, 2026

ചരിത്ര പ്രസിദ്ധമായ ബാവലി മഖാം ആണ്ട് നേർച്ച ആരംഭിച്ചു

0
IMG_20220305_092840.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

ചരിത്ര പ്രസിദ്ധമായ ബാവലി മഖാം
ആണ്ട് നേർച്ച ആരംഭിച്ചു. ഞായറാഴ്ച സമാപിക്കും.
കേരള കർണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ചക്ക് തുടക്കം കുറിച്ച് കൊണ്ട്പതാക ഉയർത്തി.
ജാതി മത ഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്നഉറൂസിന് 
മഹല്ല് കമ്മിറ്റി പ്രസിഡണ്ട് ഇ.എം.അബ്ദുൽ കരീം ഹാജി
പതാക ഉയർത്തി.
മഖാം സിയാറത്തിന് വാരാമ്പറ്റ സ ആദ കോളേജ് മുദരിസ്
ഇബ്രാഹിം ദാരിമി വെണ്ണിയോട് നേതൃത്വം നൽകി.
മഹല്ല് സെക്രട്ടറി എം.കെ.ഹമീദലി, എ.സി. അലി ഫൈസി, മുഹിയിദ്ദീൻ മൗലവി, അബ്ദുൽ നാസർ സഖാഫി, അശ്രറഫ് മൗലവി, എം.യു.ഷംസുദ്ധീൻ, ഇ.എം.അഷ്ക്കർ അലി, പി.എച്ച്.ലത്തീഫ് ,ബഷീർ കളത്തിങ്കൽ, എം.എം.മുഹമ്മദ്, എന്നിവർ സംബന്ധിച്ചു.
 മജ്ലിസുന്നൂർ വാർഷികവും ആത്മീയ സദസ്സും നടത്തപ്പെട്ടു.
ഇന്ന്(ശനിയാഴ്ച) രാത്രി എട്ട് മണിക്ക് ദിക്റ് ദുആ മജ്ലിസിന് ശൈഖുനാ സൈതലവി കുട്ടി ഫൈസി കോറാട് നേതൃത്വം നൽകും.
സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ,
സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ, എം.കെ.ഹമീദലി, എ.സി.എ.ഫൈസി, സയ്യിദ് മുത്തുക്കോയ തങ്ങൾ മംഗലാപുരം, സയ്യിദ് ഹംസക്കോയ തങ്ങൾ പിലാക്കാവ്, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ, സയ്യിദ്മനാഫ്തങ്ങൾ ഒണ്ടയങ്ങാടി, സയ്യിദ് ഷാക്കിർ തങ്ങൾ പിലാക്കാവ്, അഷ്ക്കർ അലി എന്നിവർ സംബന്ധിക്കും.
അറിന് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഖത്തം ദുആ ക്ക് കെ.ടി.ഹംസ ഉസ്താദും, മൗലീദ് പാരായണത്തിന് മൂസക്കോയ ഉസ്താദും നേതൃത്വം നൽകും.1.30 ന് കൂട്ട സിയാറത്തിനും, ആത്മീയ സദസ്സിനും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *