August 27, 2026

ജനങ്ങളെ ആശങ്കയിലാഴ്ത്തിയ കടുവയെ പിടികൂടി

0
IMG_20220310_123336.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ജെസി റോഡ് കല്ലിയോട് പള്ളിക്ക് സമീപം ഇറങ്ങിയ കടുവയെ പിടികൂടി. ഇന്നലെയാണ് പ്രദേശത്ത് കടുവയിറങ്ങിത് . അവശനിലയിലായ രീതിയിലായിരുന്നു തേയിലത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് ഇന്ന് മയക്കുവെടിവെച്ച് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. ഇതോടെ പ്രദേശവാസികളുടെ വലിയ ഭീതിക്കാണ് അവസാനമായത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *