റവ. ഫാ. തോമസ് തുമ്പച്ചിറയിൽ നിര്യാതനായി

ബത്തേരി : ബത്തേരി രൂപതയിലെ വൈദികനായ റവ. ഫാ.തോമസ് തുമ്പച്ചിറയിൽ (70) ഹൃദയാഘാതം മൂലം നിര്യാതനായി. 1952 ജൂൺ 12ന് തുമ്പച്ചിറയിൽ തോമസ്, അന്നമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. ബത്തേരി രൂപതയ്ക്ക് വേണ്ടി 1981 ഡിസംബർ 28 ന് വൈദിക പട്ടം സ്വീകരിച്ചു. ഇപ്പോൾ ചുങ്കത്തറ സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു. ഇതിനു മുൻപ് ബഹുമാനപ്പെട്ട അച്ചൻ ചെതലയം, എരുമമുണ്ട, പതാർ, കൈപ്പിനി, കല്ലിച്ചാൽ, അയ്യൻകൊല്ലി, മാമാങ്കര, നാരോക്കാവ്, ചെറുപുഴ, നറുക്കലക്കാട്, തിരുമേനി എന്നീ പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ. ഫാ. ഷാജി തുമ്പച്ചിറയിൽ അച്ചന്റെയും റവ. ഫാ. മേരി ലിൻണ്ടയുടെയും സഹോദരനാണ്. അച്ഛന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 7 മണി മുതൽ ഞായറാഴ്ച 9 മണിവരെ ചുങ്കത്തറ ദേവാലയത്തിൽ പൊതുദർശനത്തിനും പ്രാർത്ഥനക്കുമായി വെക്കുന്നതാണ്. അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ചമ്പക്കുളം സെൻമേരിസ് പള്ളിയിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യ കാർമേഘത്തിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതാണ്.



Leave a Reply