നൂറുമേനി വിജയ തിളക്കവുമായി അഖിൽ ബെന്നി

• റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി : പ്രാഥമിക വിദ്യാഭ്യാസം പുൽപ്പള്ളി സെന്റ് : മേരീസ് സ്കൂളിൽ തുടങ്ങി 10-ആം ക്ലാസ്സ് വരെ പഠനത്തിൽ മിടുക്കനാണ് അഖിൽ ബെന്നി.പ്ലസ് ടു പഠനം പുൽപ്പള്ളി വിജയാ ഹയർ സെക്കന്ററി സ്കൂളിൽ തുടരുമ്പോളും ഒന്നാമനായി തന്നെ പഠനത്തിൽ മികവ് പുലർത്തി ജൈത്ര യാത്ര തുടർന്നു.ഉപരി പഠനം ഹോണേഴ്സ് ഡിഗ്രിയിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലും, പിന്നീട്
കേരള ഫിഷറീസ് കുഫോസ് കൊച്ചി സർവകലാ ശാലയിലും വിജയ തിളക്കത്തിൽ തന്നെ അഖിൽ തുടർന്നു.സമുദ്രപഠന സർവ്വകലാശാല (കുഫോസ്) എം.എസ്.സി മറൈൻ കെമിസ്ട്രിയിൽ പുൽപ്പള്ളി സീതമൗണ്ട് സ്വദേശിയായ അഖിൽ ബെന്നി ഒന്നാം റാങ്ക് നേടി കൊണ്ട് വയനാടിന് അഭിമാനമായിരിക്കുന്നു .വയനാട് പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറായ( ജൂനിയർ സൂപ്രണ്ട് കൽപ്പറ്റ ) പുൽപ്പള്ളി സീതാമൗണ്ട് ഇലഞ്ഞിക്കൽ ഇ.എസ്.ബെന്നിയുടെയുംപുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സിജി വർഗീസിന്റെയും മകനാണ് അഖിൽ ബെന്നി. ഏക സഹോദരി വിദ്യാർഥി നിയായ ആൻസിൽ ബെന്നി.



Leave a Reply