കൊടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു

കൽപ്പറ്റ : സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണന്റ നിര്യാണത്തിൽ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇടതുപക്ഷ ജനാധിമുന്നണി വീണ്ടും അധികാരത്തിൽ വരുവാൻ അദ്ദേഹം നടത്തിയ ധീരപോരാട്ടങ്ങളും അഹോരാത്ര പരിശ്രമങ്ങളും ഇടതുപക്ഷ ജനാധിപത്യ നേതാക്കൾക്കും അണികൾക്കും ഒരിക്കലും മറക്കാനാവില്ല, ചിരിച്ചുകൊണ്ട് തന്മയത്വത്തോടുകൂടിയും സഹിഷ്ണുതയോടുകൂടിയും ഏത് വെല്ലുവിളികളെയും ആരോപണങ്ങളെയും നേരിടുന്ന അദ്ദേഹത്തിന്റെ ജീവിതരീതി കേരള രാഷ്ട്രീയം കണ്ടു പഠിക്കേണ്ടതാണ് ,
അദ്ദേഹത്തിന്റെ വിയോഗത്തിൽ സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരള ജനതയ്ക്കും ഉണ്ടായ നഷ്ടം ഒരിക്കലും നികത്താൻ ആവില്ല . അദ്ദേഹത്തിന്റെ യോഗത്തിൽ സിപിഎമ്മിനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടും ഒപ്പം അവരുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുകയും എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ അനുശോചനവും ദുഃഖവും രേഖപ്പെടുതുകയും ചെയ്യുന്നു.
എൻസിപി കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ് എപി സാബു അധ്യക്ഷത വഹിച്ചു,
സംസ്ഥാന ജില്ലാ നേതാക്കളായ ഷാജി ചെറിയാൻ, സിഎം ശിവരാമൻ, സലീം കടവൻ, പി പി സദാനന്ദൻ, വന്ദന ഷാജു, പി അശോകൻ, കെ മുഹമ്മദലി, രാജൻ മൈക്കിൾ, ജോണികൈതമറ്റം, ജോസ് മലയിൽ, സജീർ കൽപ്പറ്റ, ബിജു മുട്ടിൽ, മല്ലിക, സ്റ്റീഫൻ മുപയ്നാട്, അബ്ദുൽ റഹ്മാൻ, ബിനു കണിയാമ്പറ്റ ബേബി പൊഴുതന, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.



Leave a Reply