ദേശീയ ഗെയിംസിൽ വയനാട് ആലാറ്റിൽ സ്വദേശിനിക്ക് വെള്ളിമെഡൽ

ആലാറ്റിൽ:ഗുജറാത്തിൽ വെച്ച് നടക്കുന്ന 36 മത് ദേശീയ ഗെയിംസിൽ ആലാറ്റിൽ സ്വദേശിനിയായ അലീന ആന്റോ ഉൾപ്പെടുന്ന ടീമിന് റോവിങ്ങിൽ വെള്ളിമെഡൽ ലഭിച്ചു. വനിതാ വിഭാഗം റോവിങ് കോക്‌സ് ലെസ് പെയറിലാണ് കേരളത്തിന് വെള്ളി ലഭിച്ചത്. ആര്‍ച്ച എയും അലീന ആന്റോയുമാണ് കേരളത്തിനായി ഈ ഇനത്തില്‍ മത്സരിച്ചത്. പേപ്പതിയിൽ ആന്റോ സ്വപ്ന ദമ്പതികളുടെ മകളാണ് അലീന.



Leave a Reply