ആരോഗ്യ സുരക്ഷയൊരുക്കി തരിയോട് ഗ്രാമപഞ്ചായത്ത് വയോജന ദിനാചരണം

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്‍റെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വയോജന ദിന പരിപാടികള്‍ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റ് ജോര്‍ജ്ജ് വയോജന ദിന സന്ദേശം നല്‍കി.
വയോജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കി സംഘടിപ്പിച്ച വയോജനദിന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, ജീവിതശൈലീ രോഗ നിര്‍ണ്ണയം, രോഗ പരിശോധനാ ക്യാമ്പ്, വ്യായാമ മുറകള്‍ പരിശീലനം തുടങ്ങിയവ നടത്തി. മെഡിക്കല്‍ സൂപ്പര്‍വൈസര്‍ വിന്‍സന്‍റ് സിറിള്‍, ആരോഗ്യ പ്രവര്‍ത്തകരായ ഷാബി പെരുവയല്‍, സി വി അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. പി കെ നവാസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ശ്രീകല നന്ദിയും പറഞ്ഞു. കാവുംമന്ദം കമ്മ്യൂണിറ്റിഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ നിരവധി വയോജനങ്ങള്‍ പങ്കെടുത്തു.



Leave a Reply