September 21, 2026

കൂറ്റൻ യന്ത്ര സാമഗ്രികളുമായി വന്ന ട്രെയ്‌ലറുകൾ ചുരം കയറാനുള്ള അനുമതികായി ഒരു മാസം പിന്നിട്ടു

0
IMG_20221003_152034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി :താമരശ്ശേരി-ചെന്നൈയിൽ നിന്ന് കർണാടകയിലെ നഞ്ചൻഗോഡിലേക്ക് കൂറ്റൻ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്‌ലറുകൾ അടിവാരത്ത് കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും അവ്യക്ത തുടരുന്നു.
ഡ്രൈവർമാർ ഉൾപ്പെടെ പതിനാലോളം പേർ അധികൃതരുടെ അനുമതിയും പ്രതീക്ഷിച്ച് ട്രെയ്‌ലറുകളുടെ കൂട്ടിരുപ്പുകാരായി ദേശീയ പാതയോരത്ത് ദിവസങ്ങൾ തള്ളി നീക്കുന്നു.
കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികളുമായി വന്ന ട്രെയ്‌ലറുകൾ കഴിഞ്ഞ മാസം 10 നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ദേശീയ പാതയിൽ താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്.
ചുരം ഒഴിവാക്കി കൊയിലാണ്ടി മംഗലാപുരം വഴി കടന്നു പോകാൻ നിർദേശിച്ചെങ്കിലും മൂരാട് പാലം വഴി ഈ ട്രെയ്‌ലറുകൾ കടന്നു പോകാത്ത സാഹചര്യത്തിൽ ബദൽ മാർഗം ഇല്ലാതെ ട്രെയ്‌ലറുകളും ജീവനക്കാരും ഒരു പോലെ പെരുവഴിയിലാവുകയായിരുന്നു. 
മേൽപാലും റോഡിനു മുകളിലൂടെയുള്ള റെയിൽ പാളവും മറ്റും കാരണം ചെന്നൈ–ബെംഗളൂരു വഴി പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ചെന്നൈ, പാലക്കാട്, കോഴിക്കോട് വയനാട് വഴി തിരഞ്ഞെടുത്തതെന്ന് സംഘത്തിലെ മുതിർന്ന ഡ്രൈവർ സാമിനാഥൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *