മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാൻസ് പിടികൂടി

മുത്തങ്ങ :ഇന്ന് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കെ എ 52 ബി 1172 നമ്പർ ചരക്കു വാഹനത്തിൽ കടത്തിയ 3740 പാക്കറ്റ് ഹാൻസ് പിടികൂടി. കർണാടക ബാംഗ്ലൂർ സ്വദേശിയായ മൗനേഷിനെ (26)
കസ്റ്റഡിയിലെടുത്തു. മൈസൂർ നിന്നും ബത്തേരിയിലേക്ക് വില്പനക്കായി കൊണ്ടു വന്ന ഹാൻസാണ് പിടികൂടിയത്. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി, എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ പ്രിവൻ്റീവ് ഓഫീസർമാരായ വിജയകുമാർ കെ .കെ ഹരിദാസൻ എം.പി സിവിൽ എക്സൈസ് ഓഫീസർ നിഷാദ് വി.ബിഎന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply