June 6, 2026

വീട്ടിൽ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി

0
IMG_20221005_204840.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ലഹരി വിരുദ്ധ സേനക്ക് കിട്ടിയ രഹസ്യ വിവരമനുസരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. ബത്തേരി ഫയർലാൻ്റ് വാട്ടോത്ത് വീട്ടിൽ പുഷ്പരാജ് (43) കൈപ്പഞ്ചേരി ചേനക്കൽ വീട്ടിൽ യൂനസ് എന്നിവരെയാണ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.  പുഷ്പരാജിൻ്റെ വീട്ടിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. നാല്പതിനായിരം രൂപക്ക് പുൽപ്പള്ളിയിൽ നിന്നും വാങ്ങിയ കഞ്ചാവ് സൂക്ഷിക്കാൻ പുഷ്പരാജിനെ ഏല്പിക്കുകയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *