April 16, 2024

കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ

0
Img 20221007 151606.jpg
വൈത്തിരി:കാട്ടു പന്നികൾ കൃഷി സ്ഥലങ്ങളിലും ജനവാസ മേഖലകളിലും  കറങ്ങി നടക്കുന്നത് മൂലം ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുകയാണ്. വിളവെടുക്കാൻ പാകമായ കൃഷിയുൾപ്പെടെ നശിപ്പിക്കുന്ന അവസ്ഥയാണ് വൈത്തിരി,സുഗന്ധഗിരി,ലക്കിടി തുടങ്ങിയ പ്രദേശങ്ങളിൽ കാണുന്നത്.ശല്യം സഹിക്കവയ്യാതെ പലരും കൃഷി സ്ഥലങ്ങൾക്ക് ചുറ്റും നെറ്റ് കെട്ടിയിരിക്കുകയാണ്.കപ്പ,വാഴ,ചേന,തെങ്ങ് തുടങ്ങിയ കൃഷികളാണ് രാത്രികളിൽ  വന്ന്  കാട്ടുപന്നികൾ നശിപ്പിക്കുന്നത്. ആന ശല്യം കാരണം ഉറക്കം പോലും നഷ്ടപ്പെട്ട് പൊറുതി മുട്ടിയിരിക്കുന്ന ഈ  പ്രദേശക്കാരുടെ കൃഷി എന്ന സ്വപ്നം കൂടി തകർക്കുന്ന സ്ഥിതിയാണ് പന്നികളുടെ പരാക്രമം കാരണം ഉണ്ടായിരിക്കുന്നത്. ആനകൾ ഇറങ്ങിയിട്ടുണ്ടോയെന്ന് ദൂരെ ദിക്കിൽ നിന്ന് കാണാൻ സാധിക്കുന്നതിനാൽ വേണ്ട പ്രതിരോധം തീർക്കാൻ കുറച്ചെങ്കിലും സാധിക്കുമെങ്കിൽ പന്നികളെ കണ്ടെത്താൻ പ്രയാസമാണെന്നും പ്രതിരോധം തീർക്കാൻ പെട്ടന്ന് കഴിയുന്നില്ലെന്നും പ്രദേശത്തെ  കർഷകർ പറയുന്നു .പൊതുവെ മനുഷരെ കണ്ടാൽ പിന്തിരിഞ്ഞു പോകുന്നതാണ്  പതിവെങ്കിലും ഇടക്കിടക്ക് മനുഷ്യർക്ക് നേരെയും അക്രമം അഴിച്ചു വിടുന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.ജനവാസ മേഖലകളിൽ ഇറങ്ങി വാഹനങ്ങൾവരെ തകർത്ത വാർത്തകൾ ഉണ്ടായിട്ടുണ്ട്.ഇഷ്ട്ട വിഭവങ്ങൾ കൃഷിത്തോട്ടങ്ങളിൽ നിന്ന് വേണ്ടുവോളം ലഭിക്കുന്നത് കാരണം പെട്ടന്ന് തന്നെ തടിച്ചു കൊഴുക്കുകയും പെറ്റു പെരുകുകയും  ചെയ്യുന്നുവെന്ന് ലക്കിടി നിവാസികൾ പറയുന്നു.ഉപദ്രവം ചെയ്യുന്നവയെ കണ്ടെത്തി വൈത്തിരിക്ക് അടുത്തുള്ള പൂക്കോട് മൃഗ ആശുപത്രിയിൽ എത്തിച്ച് വന്ധികാരണം നടത്തുന്നതാണ് നല്ലതെന്ന് സുഗന്ധഗിരി  സ്വദേശി ജംഷീർ പറഞ്ഞു.വൈത്തിരി പഞ്ചായത്തിൽ വസിക്കുന്നവരിൽ പലരും കാട്ടുപന്നി ആക്രമണം സഹിക്കവയ്യാതെ കൃഷികൾ തന്നെ ഉപേക്ഷിച്ചവരുണ്ട്.അത്തരക്കാരെ തിരിച്ചറിഞ്ഞു അവർക്ക് അർഹമായ നഷ്ട്ട പരിഹാരം നൽകാനും പന്നികൾക്കെതിരെ പ്രതിരോധം തീർത്ത് കൊണ്ട് കൃഷികളിലേക്ക് തിരിച്ചു വരാനുള്ള അവസരവും തുറന്നു കൊടുക്കണമെന്നാണ് പ്രദേശ വാസികളുടെ ആവിശ്യം.പന്നികളെ പ്രതിരോധിക്കാൻ തോക്ക് കൈവശം വെക്കാനുള്ള ലൈസൻസും പ്രാക്ടിസും കൂടി നൽകണമെന്നും ആവിശ്യപ്പെടുന്നു.അതേ സമയം മാസങ്ങൾക്ക് മുൻപ് അക്രമകാരികളായ പന്നികളെ ശുദ്ര ജീവിയായി പ്രഖ്യാപിക്കുകയും  നിശ്ചിത ദിവസത്തിനുള്ളിൽ അപേക്ഷിക്കുന്നവർക്ക് കൊല്ലാൻ  സർക്കാർ അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.ആ അവസരം ഉപയോഗപ്പെടുത്തി നിരവധി പന്നികളെ ജില്ലയിൽ കൊന്നിരുന്നു.എന്നാൽ നാൾക്കുനാൾ പെറ്റു പെരുകിക്കൊണ്ടിരിക്കുന്ന പന്നികളെ  പ്രധിരോധിക്കാൻ കൂടുതൽ ഇടപെടലുകൾ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകനാമെന്നാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *