May 8, 2024

എം.എസ്.സി റിമോട്ട് സെൻസിങ്ങ് –നസ്ല നജീബിന് ഒന്നാം റാങ്ക് വയനാട്‌ സ്വദേശി അപർണക്ക് രണ്ടാം റാങ്ക്

0
Img 20221007 151736.jpg
കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) എം.എസ്.സി റിമോട്ട് സെൻസിങ്ങ് ആൻറ് ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം 2020-22 ബാച്ച് ഫലം പ്രസിദ്ധീകരിച്ചു. നാല് സെമസ്റ്ററുകളിലായി പത്തിൽ 9.04 ഓവറോൾ മാർക്ക് നേടിയ നസ്ല നജീബ് ഒന്നാം റാങ്ക് നേടി. 8.97 മാർക്ക് നേടിയ സി.അപർണ രണ്ടാം റാങ്കും 8.91 മാർക്ക് നേടിയ എസ്.എം.സ്രോജിഷ് മൂന്നാം റാങ്കും നേടി.ആലപ്പുഴ മണ്ണഞ്ചേരി പള്ളിവീട്ടിൽ എ.നജീബിൻറെയും കെ.യു.ജുബിരിയയുടെയും മകളാണ് നസ്ല. വയനാട് മാനന്തവാടി ചന്ദ്രാലയം വീട്ടിൽ പി.എം.ചന്ദ്രശേഖരൻറെയും എം.സത്യപ്രഭയുടെയും മകളാണ് അപർണ. തൃശ്ശൂർ പഞ്ഞാൾ ശബരീഷ് നിവാസിൽ സി.മണികണ്ഠൻറെയും ഉഷയുടെയും മകനാണ് സ്രോജിഷ്. പരീക്ഷാഫലം കുഫോസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *