April 26, 2024

സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്ക് സുപ്പർവൈസേഴ്സ് അസോസിയേഷൻ

0
Img 20221007 180324.jpg
കൽപ്പറ്റ : സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന്  നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സംഘടനയായ കൺസ്ട്രക്ഷൻ വർക്ക് സുപ്പർവൈസേഴ്സ് അസോസിയേഷൻ സി ഡബ്ല്യു എസ് എ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 നിർമ്മാണമേഖലയിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന സിമന്റ്, കമ്പി ,മറ്റ് അസംസ്കൃതവസ്തുക്കൾ എന്നിവക്ക് വൻ വില വർദ്ധനവാണിപ്പോൾ. പ്രധാനമായും ഉപയോഗിക്കുന്ന സിമന്റ് വില സിമന്റ് കമ്പനികൾ അനധികൃതമായി ഒരു നിയന്ത്രണവുമില്ലാതെ 60 രൂപ മുതൽ 80 രൂപ വരെ വർധിപ്പിച്ചു . ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ വരുമാനത്തെയും ബാധിക്കുന്നതാണ് വിലവർദ്ധനവ്. ഇതിനെതിരെ സി ഡബ്ല്യു എസ് എ സംസ്ഥാന കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിൻ്റെ 
 അടിസ്ഥാനത്തിൽ ഒക്ടോബർ 10 – ന് വൈകുന്നേരം അഞ്ചുമണിക്ക് കേരളത്തിലെ എല്ലാ മേഖല അടിസ്ഥാനത്തിലും സായാഹ്ന പ്രതിഷേധ ധർണ്ണ  നടത്തുവാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം നൽകി.  വിലവർദ്ധനവിനെതിരെ സർക്കാർ ഉയർന്ന്  പ്രവർത്തിക്കുന്നില്ലങ്കിൽ  ശക്തമായിത്തന്നെ സംഘടന സമരവുമായി മുന്നോട്ടുപോകുമെന്ന് സി. ഡബ്ല്യു .എസ്.എ. സംസ്ഥാന കമ്മിറ്റി തുടർ സമരപരിപാടികളുമായി
മുന്നോട്ടു പോകുവാൻ ആലോചനയുണ്ടന്ന് ഇവർ പറഞ്ഞു. ജില്ലാ പ്രസിഡന്റ്   ജേഷ് പുൽപള്ളി
സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഹൈദ്രു,  ജില്ലാ ട്രെഷറർ സുകുമാരൻ മീനങ്ങാടി,  ജില്ലാ സെക്രട്ടറി സോജൻ പി സി  , സംസ്ഥാന കമ്മിറ്റി അംഗം ജി ആർ സുബ്രഹ്മണ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *