May 16, 2026

ഓണ്‍ ലൈന്‍ വ്യാപാരത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കണം : ഫ്രാന്‍സിസ് ആലപ്പാട്ട്

0
IMG-20221007-WA00492.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന തല തെരഞ്ഞെടുപ്പ് യോഗം വയനാട് പടിഞ്ഞാറത്തറ മുണ്ടു നടക്കല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്നു. ഡാന്‍ നെല്ലിശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്രാന്‍സിസ് ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട് വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും 10 ലക്ഷം രൂപ വരെ പലിശ രഹിത, ആസ്തി രഹിത വായ്പ ഉടന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ വ്യാപാരത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരോധിക്കണമെന്നും കച്ചവടക്കാര്‍ക്ക് മെഡിസെപ്പ് പോലുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നടപ്പിലാക്കണമെന്നും യോഗം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. എം. വേണുഗോപാല്‍ കിഴിശ്ശേരി ,കെ. രാമദാസ് കൗസില്‍, വി.അനി വര്‍ഗ്ഗീസ് ,എ. ജെ.ആന്റണി, പി.ഫൈസല്‍ പാപ്പിന, എം. ജോണ്‍ മാത, സി. അലി. പോപ്പുലര്‍, എം. രാമകൃഷ്ണന്‍ മുര്‍ത്തൊടി, സി.വി.ജെയിംസ് ,എന്‍.ഗോപാലകൃഷ്ണന്‍, എന്‍.വി.ദേവസി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *