ബ്രഹ്മഗിരിക്ക് പുതിയ നേതൃത്വം പി.കെ. സുരേഷ് ചെയർമാൻ

കൽപ്പറ്റ : ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ നേതൃത്വം ചുമതലയേറ്റെടുത്തു. പി.കെ. സുരേഷ് ചെയർമാനും കെ.എം. ഫ്രാൻസിസ്, ഡോ. അമ്പി ചിറയിൽ എന്നിവർ വൈസ് ചെയർമാൻമാരുമായ 26 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ബ്രഹ്മഗിരിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാകുമെന്നും മുൻ ഭരണസമിതിയുടെ തീരുമാനങ്ങൾ പൂർത്തീകരിക്കുന്ന പ്രവർത്തനങ്ങൾക്കാകും ആദ്യഘട്ടത്തിൽ പ്രാധാന്യം നൽകുകയെന്നും ചെയർമാൻ പി.കെ. സുരേഷ് പറഞ്ഞു. സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം ജില്ലാ സെക്രട്ടറിയും തൃശ്ശിലേരി നെയ്ത്ത് ഗ്രാമത്തിന്റെ ആദ്യ ഡയറക്ടറുമാണ് പി.കെ. സുരേഷ്. മുൻ ചെയർമാൻ പി. കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയിൽ മീനങ്ങാടി ക്ഷീരസംഘം ഹാളിൽ ചേർന്ന യോഗത്തിലാണ് ഭരണ സമിതിയെ തിരഞ്ഞെടുത്തത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ബാബുരാജ് നിയമാവലി ഭേദഗതിയും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗവും ബ്രഹ്മഗിരി ഡയറക്ടർ ബോർഡ് അംഗവുമായ സുരേഷ് താളൂർ വിടവാങ്ങൽ പ്രമേയം അവതരിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ ചെയർമാൻ പി.കൃഷ്ണപ്രസാദിനെ ഒ.ആർ. കേളു എം.എൽ.എ ആദരിച്ചു.



Leave a Reply