March 29, 2024

•ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ

0
Img 20221008 063718.jpg
•തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തുടനീളം
ടൂറിസ്റ്റ് ബസുകൾ പരിശോധന തുടങ്ങി. ഒറ്റ ദിവസം 134 കേസുകൾ രജിസ്റ്റർ ചെയ്തു..
സം​സ്ഥാ​ന​ത്തെ എ​ല്ലാ ടൂ​റി​സ്റ്റ്​ ബ​സു​ക​ളി​ലും പ​രി​ശോ​ധിക്കുകയാണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. 'ഓ​​പ​റേ​ഷ​ൻ ഫോ​ക്ക​സ്​ .3' ​എ​ന്ന പേ​രി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ്​ മ​​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ർ​ദേ​ശം. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ഭാ​ഗം ആ​ർ.​ടി.​ഒ​മാ​രും 20-30 വ​​​രെ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​മു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ല്ലെ​ന്ന​താ​ണ്​ വി​മ​ർ​ശ​നം. മി​ക്ക താ​ലൂ​ക്കു​ക​ളി​ലും 30-35 ടൂ​റി​സ്റ്റ്​ ബ​സു​ക​ളാ​ണ്​ ഉ​ള്ള​ത്. ഇ​വ ഏ​ത്​ സ​മ​യ​ത്തും പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും. ഇ​തൊ​ന്നു​മി​ല്ലാ​തെ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​​ത്ര​മാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​​ മു​തി​രു​ന്ന​തെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ഇ​താ​ക​ട്ടെ അ​ൽ​പം ക​ഴി​യു​മ്പോ​ൾ നി​ല​ക്കു​ം.
തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ച്ച് ത​ട​യേ​ണ്ട ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ പോ​ലും സ്​​പെ​ഷ​ൽ ​െഡ്രെ​വി​ന്‍റെ പേ​രി​ൽ ര​ണ്ടാ​ഴ്ച പ​രി​ശോ​ധ​ന​ക​ളാ​യി പ​രി​മി​ത​പ്പെ​ടു​ക​യാ​ണ്. പു​തു​​ച്ചേ​രി ര​ജി​സ്​​ട്രേ​ഷ​ൻ, സ​ൺ ഗ്ലാ​സ്​ ഫി​ലിം, ബ്രൈ​റ്റ്​ ​ലൈ​റ്റി​ന്‍റെ ഉ​പ​യോ​ഗം, നി​യ​മ​വി​രു​ദ്ധ സൈ​ല​ൻ​സ​റു​ക​ൾ എ​ന്നി​വ​ക്കെ​തി​രെ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ സ്​​പെ​ഷ​ൽ ഡ്രൈ​വി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​മെ​ങ്കി​ലും പി​ഴ​ചു​മ​ത്ത​ൽ മാ​ത്ര​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തി​ന്​ ത​ട​സ്സ​ങ്ങ​ളി​ല്ല. ഏ​തെ​ങ്കി​ലും മോ​ട്ടോ​ർ വാ​ഹ​ന സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ക​രി​മ്പ​ട്ടി​ക​യി​ലെ പേ​ര്​ മാ​റാ​തെ ല​ഭി​ക്കി​ല്ലെ​ന്ന്​ മാ​ത്രം. 1500 രൂ​പ പി​ഴ​യൊ​ടു​ക്കി​യാ​ൽ ഇ​തും മാ​റി​ക്കി​ട്ടും.
368 എ​ൻ​ഫോ​ഴ്‌​സ്​​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നും ഓ​രോ വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ​യും പോ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ മ​ന്ത്രി പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് പ​ടി​പ​ടി​യാ​യി പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ തീ​രു​മാ​ന​ം. സ്പീ​ഡ് ഗ​േ​വ​ണ​ർ അ​ഴി​ച്ചു​മാ​റ്റു​ന്ന സം​ഭ​വ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യു​ം. ഇ​ക്കാ​ര്യ​ത്തി​ൽ ഡീ​ല​ർ​മാ​രു​ടെ പ​ങ്കും സം​ശ​യി​ക്ക​ണം. ജി.​പി.​എ​സ്​ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഫി​റ്റ്​​ന​സ്​ ന​ൽ​കി​ല്ല. നി​ല​വാ​രം ഇ​ല്ലാ​ത്ത ജി.​പി.​എ​സ്‌ ന​ൽ​കു​ന്ന​വ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ങ്ങ​ൾ കേ​ന്ദ്ര​നി​യ​മ​ങ്ങ​ൾ ആ​യ​തി​നാ​ൽ ഇ​വ​ക്ക്​​ പി​ഴ വ​ള​രെ കു​റ​വാ​ണ്. അ​തു​കൊ​ണ്ട് മ​റ്റ്​ ന​ട​പ​ടി​ക​ൾ സാ​ധ്യ​മാ​കു​ന്നി​ല്ല – മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.
ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​പ​റേ​ഷ​ന്‍ ഫോ​ക്ക​സ് -3 പ​രി​ശോ​ധ​ന​യി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​വ​രെ 134 കേ​സെ​ടു​ത്തു. 2,16,000 രൂ​പ പി​ഴ ചു​മ​ത്തി. രാ​ത്രി​യും പ​രി​ശോ​ധ​ന തു​ട​രാ​ന്‍ സേ​ഫ് കേ​ര​ള എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് വി​ഭാ​ഗ​ത്തി​ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. 16 വ​രെ പ​രി​ശോ​ധ​ന തു​ട​രും.
വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​നാ​ണ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കാ​ന്‍ ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ബ​സു​ക​ളി​ലെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റം, അ​മി​ത ശ​ബ്ദ-​വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ള്‍, ഡാ​ന്‍സ് ​ഫ്ലോ​റു​ക​ള്‍, വേ​ഗ​പ്പൂ​ട്ട് – ജി.​പി.​എ​സ് വേ​ര്‍പെ​ടു​ത്ത​ല്‍, ഗ്രാ​ഫി​ക്‌​സ് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കു​ന്ന​ത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *