June 6, 2026

പഞ്ചായത്ത് കിണറും പരിസരവും വൃത്തിയാക്കണമെന്ന് നാട്ടുകാർ

0
IMG-20221008-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വൈത്തിരി :വൈത്തിരി പഞ്ചായത്ത് കിണർ പരിസരം കാട് മൂടി കിടക്കുന്നതിനാൽ കിണറ്റിൽ നിന്ന് വെള്ളം കോരാനും കുടിക്കാനുമൊന്നും കഴിയാത്ത അവസ്ഥയാണ്. ടൗണിനോട്‌ ചേർന്നായതിനാൽ നിരവധി ആളുകൾക്ക് ഉപകാരപ്രദമായ പഞ്ചായത്ത് കിണർ കാട് മൂടി നശിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.വർഷങ്ങൾക്ക് മുമ്പ് വൈത്തിരി പഞ്ചായത്ത് മുൻകയ്യെടുത്ത് സ്ഥാപിച്ച കിണർ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്.മോട്ടർ വെച്ച് വെള്ളം പമ്പ് ചെയ്തും കോരിയും ടൗൺ പ്രദേശത്തെ കടക്കാരും പരിസരത്തെ വീട്ടുകാരും ഈ കിണർ ഉപയോഗിച്ചതാണ്.പക്ഷേ ഇത് സംരക്ഷിക്കാൻ കൂടി പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വരാത്തത് കല്ലുകടിയായിരിക്കുകയാണ്.എത്രയും പെട്ടന്ന് കിണർ പൂർവ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *