പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു

കൽപ്പറ്റ: പൊഴുതന അച്ചൂരിൽ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു. അച്ചൂർ സ്വദേശിനി പറമ്പൻ പാത്തുമ്മ (63)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. പിക്കപ് പിറകോട്ടെടുക്കുന്നതിനിടയിൽ അബദ്ധവശാൽ തട്ടുകയായിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പരേതനായ കുഞ്ഞിമുഹമ്മദാണ് ഭർത്താവ്. മക്കൾ: സലിം, ആയിഷ ,ഷഹർബൻ.



Leave a Reply