April 20, 2024

ജില്ലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി കോയമ്പത്തൂര്‍ സര്‍വ്വീസ് പുനര്‍ക്രമീകരിക്കണം: അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20221008 174320.jpg
 
 കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്തര്‍സംസ്ഥാന സര്‍വ്വീസായ മാനന്തവാടിയില്‍ നിന്നും പടിഞ്ഞാറത്തറ-കല്‍പ്പറ്റ-മേപ്പാടി-ഊട്ടി വഴി കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി വയനാട് ജില്ലയിലെ യാത്രക്കാരുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ രാവിലെ 7.30 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടുന്ന പ്രസ്തുത സര്‍വ്വീസ് 8.30 ന് കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച് ഊട്ടി വരെ പുനക്രമീകരിക്കുന്നതിനും, നിലവില്‍ താമരശേരിയില്‍ നിന്നും വൈകുന്നേരം 4.30 മണിക്ക് താമരശേരി-മഞ്ചേരി-പാലക്കാട് വഴി സര്‍വ്വീസ് നടത്തി കൊണ്ടിരിക്കുന്ന ഷെഡ്യൂള്‍ മാനന്തവാടിയിലേക്ക് പുനക്രമീകരിച്ച് നിലവില്‍ താമരശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തേക്ക് എത്തുന്ന രീതിയില്‍ സര്‍വ്വീസ് നടത്തുകയാണെങ്കില്‍ വയനാട് ജില്ലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വളരെയേറെ ഉപകാരപ്രദമാകുമെന്ന് എം.എല്‍.എ മന്ത്രിയോട് പറഞ്ഞു. പ്രസ്തുത റൂട്ടില്‍ ഈ സമയത്ത് ഒട്ടേറെ യാത്രക്കാര്‍ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നവരാണ്. അതുമാത്രമല്ല വയനാട് ജില്ലയില്‍ കര്‍ഷകരായ ജനങ്ങളും, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദീര്‍ഘദൂരയാത്ര ചെയ്യുന്നതിന് വേണ്ടി റോഡ് മാര്‍ഗമുള്ള ഇത്തരം സര്‍വ്വീസുകളാണ് ആശ്രയം. ആയതിനാല്‍ പ്രസ്തുത ബസ്‌റൂട്ടിന്റെ പ്രാധാന്യം മനസ്സിലാക്കി സര്‍വ്വീസുകള്‍ പുനക്രമീകരിച്ച് അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ഗതാഗത വകുപ്പ് മന്ത്രിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news