വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി: രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പ്രതികൾ പോലീസ് പിടിയിൽ

കല്‍പ്പറ്റ: വൈത്തിരിയില്‍ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ഫ്‌ളാറ്റിലും, ഹോം സ്റ്റേയിലും വെച്ച് പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ പ്രതികളായ ആറ് പേരെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിയെ ഹോം സ്റ്റേയില്‍ വെച്ച് പീഡിപ്പിച്ച പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), ഫ്‌ളാറ്റില്‍ വെച്ച് പീഡിപ്പിച്ച വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), പീഡനത്തിന് ഒത്താശ ചെയ്ത് നല്‍കിയതമിഴ് നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33) , മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28) ,വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നീ പ്രതികളാണ് റിമാന്‍ഡിലായത്. ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ ഫ്‌ളാറ്റിലെ മുറിയിലും, പിന്നീട് ഹോം സ്റ്റേയിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന കല്‍പ്പറ്റ ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



Leave a Reply