പിടിച്ചെടുത്ത 50 ലക്ഷം കോടതിയിൽ 40 ലക്ഷമായിമാറിയത് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് എണ്ണിയതിൽ സംഭവിച്ച വീഴ്ച്ച

തോല്‍പ്പെട്ടി: 50 ലക്ഷം 40ലക്ഷമായിമാറിയത് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് എണ്ണിയതിൽ സംഭവിച്ച വീഴ്ച്ച.തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയത് 40 ലക്ഷം രൂപയെന്ന് അന്ന് പകര്‍ത്തിയ ദൃശ്യത്തില്‍ വ്യക്തമാകുന്നു. സംഭവ ദിവസം വാര്‍ത്ത നല്‍കുന്നതിനായി മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോട്ടോയിലാണ് 500 രൂപയുടെ 100 എണ്ണമടങ്ങിയ 80 നോട്ടുകെട്ടുകള്‍ കാണപ്പെടുന്നത്. നോട്ടുകെട്ടുകള്‍ നിരത്തി വെച്ചതില്‍ നാല് നിരകളിലാല്‍ 52 കെട്ടുകളും, മുകള്‍ ഭാഗത്തായി 28 കെട്ടുകളുമാണ് ഫോട്ടോയിലുള്ളത്. സംഭവത്തില്‍ എന്തായാലും ഗുരുതര അശ്രദ്ധയാണ് എക്‌സൈസിന് സംഭവിച്ചതെന്നുള്ളത് വ്യക്തമാണ്. 40 ലക്ഷമെന്നത് മൂലം 50 ലക്ഷമെന്നെഴുതിയതും, അതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ തയ്യാറാക്കി മുന്നോട്ടു പോയതും കൃത്യവിലോപമാണ്.എന്ത് തന്നെയായാലും 10 ലക്ഷം എവിടെ പോയെന്ന ചോദ്യത്തിന് ഈ ദൃശ്യം മറുപടിയാകുമെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍.



Leave a Reply