June 7, 2026

കാണാതായ സി ഐ എലിസമ്പത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തി

0
IMG-20221012-WA00052.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം:  കാണാതായ പനമരം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.എ എലിസബത്ത് (54) നെ കണ്ടെത്തി. തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെയടുത്താണ് ഇവരുള്ളത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.ഒക്ടോബര്‍ 10 ന് കോടതി ആവശ്യവുമായി ബന്ധപ്പെട്ട് പാലക്കാടേക്ക് പോയ സി ഐയെ കാണാതായത്. ഔദ്യോഗിക നമ്പറും, സ്വകാര്യ നമ്പരും സ്വിച്ച് ഓഫായ നിലയിലായിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. ഇന്ന് രാവിലെയോടെയാണ് എലിസബത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *