May 16, 2026

വൈത്തിരി ഉപ ജില്ലാ കായിക മേള ലോഗോ പ്രകാശനം ചെയ്തു

0
IMG_20221012_110906.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : ഒക്ടോബർ 13, 14, 15 തിയതികളിൽ പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന വൈത്തിരി ഉപജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം പി.ടി.എ പ്രസിഡന്റ്‌ ടി.നാസർ നിർവഹിച്ചു. പ്രിൻസിപ്പാൾ പി.പി ശിവസുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ ടി. ബാബു , എസ് എം സി ചെയർമാൻ കെ.ചന്ദ്രപ്രഭ എന്നിവർ സന്നിഹിതരായിരുന്നു. തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ  എൻ റ്റി രാജീവ് ആണ് ലോഗോ രൂപകൽപന ചെയ്തത്.ലോഗോ പ്രകാശനത്തിനു ശേഷം ഉപജില്ല കായികോത്സവത്തിൻ്റെ വിളംബര ജാഥയും സംഘടിപ്പിക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *