സബ്ബ് ജൂനിയര്‍ ബോയ്‌സ് ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

മീനങ്ങാടി: മീനങ്ങാടിയില്‍ നടന്ന 45 – മത് വയനാട് ജില്ലാ ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പ് മീനങ്ങാടി സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. ചാമ്പ്യന്‍ഷിപ്പ് മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.നുസ്രത്ത് ഉദ്ഘാടനം ചെയ്തു.ഖൊ- ഖൊ അസോസിയേഷന്‍ ജോ. സെക്രട്ടറി വി.സജീഷ് മാത്യു സ്വാഗതം പറഞ്ഞു.എസ്.വിജയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം എസ്.ശാന്തി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതിയംഗവും സബ് താക്രോ സ്റ്റേറ്റ് പ്രസിഡന്റുമായ പി.കെ..അയ്യൂബ് കളിക്കാരെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. ഇന്നത്തെ ഖൊ- ഖൊ മല്‍സര വിജയികള്‍ സബ്ബ് ജൂനിയര്‍ ഗേള്‍സ് വാരാമ്പറ്റ, റണ്ണേഴ്‌സ് അപ്പ് ജി എച്ച്എസ്എസ് ആനപ്പാറ ,സബ് ജൂനിയര്‍ ബോയ്‌സ് ജി എച്ച് എസ് എസ് കാക്കവയല്‍, റണ്ണേഴ്‌സ് അപ്പ് ഡബ്യൂഎം.ഒ. പിണങ്ങോട് ,സീനിയര്‍ ഗേള്‍സ് എച്ച് ആര്‍ സി കാക്കവയല്‍, റണ്ണേഴ്സ്സ് അപ്പ് നിര്‍മ്മല മാതാ പബ്ലിക്ക് സ്‌ക്കൂള്‍, ബത്തേരി.



Leave a Reply