April 25, 2024

വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ സത്യാഗ്രഹം മൂന്നാം ദിവസത്തില്‍

0
Img 20221012 172905.jpg
 കല്‍പ്പറ്റ:അംഗപരിമിതരുടെ സത്യാഗ്രഹം വികലാംഗ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി,  കമല്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നൂറുകണക്കിന് വികലാംഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ യഥാസമയം ലഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം ചന്ദ്ര പ്രഭാ ചാരിറ്റബിള്‍  ട്രസ്റ്റ് കോട്ടത്തറ വില്ലേജില്‍ സൗജന്യമായി നല്‍കിയിട്ടും പത്തുവര്‍ഷമായി കെട്ടിട നിര്‍മ്മാണം പോലും ആരംഭിക്കാതെ, ഏറ്റവും ഒടുവില്‍ വയനാടിന്റെ വടക്കേ അറ്റത്ത് കണ്ണൂര്‍ ബോര്‍ഡറിനോട് ചേര്‍ന്ന് ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാനുള്ള നീക്കം വയനാടന്‍ ജനതയോടുള്ള വെല്ലുവിളിയാണെന്ന്  കമല്‍ ജോസഫ് പറഞ്ഞു.യോഗത്തില്‍ ഗഫൂര്‍ വെണ്ണിയോട്  അധ്യക്ഷത വഹിച്ചു, ഇ. പി. ഫിലിപ്പ് കുട്ടി, വി. പി അബ്ദുല്‍  ഷുക്കൂര്‍, അഷറഫ് പൂലടന്‍ , സി.പി അഷറഫ്, ടി. റോയി സെബാസ്റ്റ്യന്‍, പി. വി. ജിനചന്ദ്രപ്രസാദ്, സുലോചന രാമകൃഷ്ണന്‍,   എന്നിവര്‍ സംസാരിച്ചു.ഭിന്നശേഷിക്കാരായ സി. സുരേഷ് കുമാര്‍, പി.ഹംസ അമ്പലപ്പുറം, റഷീദ് മൈലാടി, ഇബ്രാഹിം കുപ്പാടിത്തറ, ഇ. അബ്ദുല്‍ കരീം ചെമ്പോത്തറ, യു. പാത്തുമ്മ, , പി. ആര്‍. ഹസ്സന്‍ മൂപ്പയിനാട്, , വി. റിയാസ് പനമരം, ടി. ആലി മേപ്പാടി, എ. റഷീദ് കോട്ടത്തറ, എ.  മാധവന്‍  മൂന്നാം ദിവസം സത്യാഗ്രഹം നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *