May 16, 2026

ബത്തേരി ഉപജില്ല കായികമേള പുൽപ്പള്ളിയിൽ

0
IMG-20221015-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സുൽത്താൻബത്തേരി ഉപജില്ല കായികമേള ഒക്ടോബർ 17, 18, 19 തീയതികളിൽ വിജയ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ല കായികമേളയാണിത്. 78 വിദ്യാലയങ്ങളിൽനിന്ന് . എൽ. പി. യു. പി , ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 3000ത്തിൽ പരം കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. എസ്. ദിലീപ്കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സുൽത്താൻബത്തേരി എ.ഇ.ഒ. വി.ടി. എബ്രഹാം പതാക ഉയർത്തും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഉഷ തമ്പി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ദേശീയതലത്തിൽ മികവ് തെളിയിച്ച കായിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കേരള സർക്കാരിൻറെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിജയാ ഹയർ സെക്കൻഡറിയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ഉണ്ടായിരിക്കും. ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി .കെ . വിജയൻ ഉദ്ഘാടനം ചെയ്യും .സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ.ടി. ഷൺമുഖൻ. മുഖ്യതിഥി ആയിരിക്കും വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പാൾ കെ.എസ്. സതി, ഹെഡ്മിസ്ട്രസ് ജി. ബിന്ദു ,ബാബു നമ്പുടാകം, ടിഎം ഷമീർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *