June 7, 2026

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈത്തിരി താലൂക്ക് സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢോജ്വലമായി

0
IMG-20221015-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈത്തിരി താലൂക്ക് കമ്മിറ്റി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച മീലാദ് റാലി പ്രൗഢോജ്വലമായി. അന്ത്യ പ്രവാചകര്‍ കാണിച്ചു തന്ന സത്യപാത പിന്‍പറ്റല്‍ ഇഹപര വിജയത്തിന് അനിവാര്യമാണെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത ജില്ലാ പ്രസിഡണ്ട് കെടി ഹംസം മുസ്ലിയാര്‍ പറഞ്ഞു. താലൂക്ക് സെക്രട്ടറി കെ വി ജഅഫര്‍ ഹൈതമി ആമുഖഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കാഞ്ഞായി ഉസ്മാന്‍ അധ്യക്ഷനായിരുന്നു. സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.സയ്യിദ് മുജീബ് തങ്ങള്‍, എസ് മുഹമ്മദ് ദാരിമി, അബ്ദു റഹ്‌മാന്‍ ദാരിമി സൈനുല്‍ ആബിദ് ദാരിമി, മുജീബ് ഫൈസി, അബ്ബാസ് മൗലവി, അബ്ദുല്‍ ലത്തീഫ് വാഫി, സി മൊയ്തീന്‍ കുട്ടി അബ്ബാസ് വാഫി സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *