പുൽപ്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചു പൂട്ടാൻ ഹൈകോടതി ഉത്തരവ്

പുൽപ്പള്ളി : പുൽപ്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചി കടകളും അടച്ചു പൂട്ടാൻ ഹൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.കുറച്ച് ദിവസം മുൻപ് പുതിയതായി ആരംഭിച്ച കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിൽ പുല്പള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴോളം ജീവനക്കാരും ചേർന്ന് പരിശോധന നടത്തുകയും, ഷോപ്പ് അടച്ചുപൂട്ടി മുദ്ര വെയ്ക്കുകയും പിടിച്ചെടുത്ത ഇറച്ചിയിൽ മണ്ണെണ്ണയെഴിച്ചു നശിപ്പിക്കുകയും,കടയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദുചെയ്യുകയും ചെയ്തിരുന്നു.
ഫിഷ് ആന്റ് ചിക്കൻ സ്റ്റാളിൽ ബീഫ് വില്പന നടത്തിയതിന് ലൈസൻസില്ലെന്ന കാരണത്താൽ ആയിരുന്നു വിവാദ സംഭവം. ഗ്രാമപഞ്ചായത്ത് എന്തുകൊണ്ടോ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിധിയെത്തുടർന്നാണ് കരിമം ഫിഷ് ആൻ്റ് ചിക്കൻ സ്റ്റാളിന്റെ പ്രവർത്തനം തുടങ്ങിയത്.
ഇതിനെത്തുടർന്ന് പഞ്ചായത്ത് ഓഫീസിൻ്റെ തൊട്ടടുത്തുള്ള പഴയ മാർക്കറ്റിൽ യാതൊരു അനുമതിയുമില്ലാതെ മൂന്ന് ബീഫ് സ്റ്റാളുകൾ പ്രവർത്തിക്കാൻ അധികൃതർ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ സച്ചു തോമസ് എന്നയാൾ കൊടുത്ത പരാതിയിന്മേൽ ആണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.
പുതിയ സ്റ്റാളിന്റെ ലൈസൻസ് റദ്ദുചെയ്ത പഞ്ചായത്ത് നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തു.പുല്പള്ളി പഞ്ചായത്തിലെ മുഴുവൻ ഇറച്ചിക്കടകളും അടച്ചുപൂട്ടാൻ ഉത്തരവിൽ നിർദ്ദേശമുണ്ട്. പുൽപ്പള്ളിയിൽ അറവുശാലയും ഇറച്ചിവിൽപ്പനയും നടത്താൻ വ്യവസ്ഥാപിത ലൈസൻസ് ആർക്കും ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.



Leave a Reply