March 24, 2023

തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുക : മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ

IMG-20221017-WA00302.jpg
മേപ്പാടി : തോട്ടം തൊഴിലാളികളുടെ സേവന വേതന കരാറിന്റെ കാലവധി 2021 ഡിസംബർ 30 ന് കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും പ്ലാൻറ്റേഷൻ ലേബർ കമ്മിറ്റി വിളിച്ച് ചേർത്ത് കുലി പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്  പ്രാരംഭ ചർച്ച വരെ നടത്താൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ മേപ്പാടിയിൽ ചേർന്ന മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി ജനറൽ ബോഡി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 2022 നവംബർ 3 ന് കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റ് ധർണ്ണ നടത്താൻ തീരുമാനിച്ചു യൂണിയൻ ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു യോഗം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു ഒ ഭാസ്കരൻ ആർ ശ്രീനിവാസൻ ടി.എ . മുഹമ്മദ് ആർ.രാമചന്ദ്രൻ എം. ഉണ്ണികൃഷ്ണൻ കെ സുബാഷ് സി എച്ച് സുലൈമാൻ എസ് മുരുകേശൻ സി യോഗേഷ് എ കെ ഷാജി എം ഗംഗാധരൻ ടി.ഇന്ദിര മഞ്ജുഷ സി വി മറിയാമ്മ ഏലിയാസ് എൻ. ശ്രീജിത്ത് എൻ സതീശ് കെ ഷറീഫ് ഐസക് കോളേരി എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *