വയനാട് ക്യാൻസർ ആശുപത്രിക്ക് എച്ച് ടി ട്രാൻസ്ഫോമർ അനുവദിച്ച് രാഹുൽ ഗാന്ധി എം പി

കൽപ്പറ്റ: വയനാട് നല്ലൂർനാട് ക്യാൻസർ ആശുപത്രിക്ക് എച്ച് ടി ട്രാൻസ്ഫോമർ അനുവദിച്ച് രാഹുൽ ഗാന്ധി എം പി.വയനാട് ജില്ലയിലെ ഏക കാൻസർ ചികിത്സാ കേന്ദ്രമാണ് നല്ലൂർനാട് ട്രൈബൽ ഹോസ്പിറ്റൽ. ഓരോ ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് രോഗികൾ ഈ ആശുപത്രിയിൽ കൺസൾട്ടേഷനും ചികിത്സയ്ക്കുമായി എത്തുന്നു. അതിൽ ഇരുപത് ശതമാനത്തിലധികം ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ്. ക്യാൻസർ രോഗനിർണയത്തിനായി സിടി സ്റ്റിമുലേറ്ററും എക്സ്-റേ യൂണിറ്റും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പവർ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ ഈ സൗകര്യങ്ങൾ പ്രവർത്തനക്ഷമമല്ല.
വയനാട്ടിലെ ഏക ട്രൈബൽ ക്യാൻസർ സെന്റർ ആയ നല്ലൂർനാട് ആശുപത്രിക്ക് ഹൈ ടെൻഷൻ ട്രാൻസ്ഫോമർ ഇല്ലാത്തതുകാരണം അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ആദിവാസികൾ ഉൾപ്പെടെ യുള്ള സാധാരണ രോഗികൾക്ക് എക്സ് റെ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സ്വകാര്യ ലാബുകളെ ആണ് ആശ്രയിക്കുന്നത്. ആദിവസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട രോഗികൾക്ക് ഇതിന് വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. മാത്രവുമല്ല ഈ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിച്ച് പോകാനും ഇടവരുന്നു. നാട്ടുകാരും ജില്ലാ ഭരണകൂടവുമീ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് നല്ലൂർനാട് ക്യാൻസർ ആശുപത്രിക്ക് എച്ച് ടി ട്രാൻസ്ഫോർമർന് 40 ലക്ഷം രൂപ തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. പദ്ധതിക്ക് 22/04/2022 നു ഭരണാനുമതി ലഭിച്ചു. ട്രാൻസ്ഫോർമർ സ്ഥാപികുന്നതിനുള്ള സിവിൽ വർക്കുകളും പൂർത്തികരിച്ചു. ട്രാൻസ്ഫോമർ ഉടൻ പ്രവർത്തന സജ്ജമാകും എന്ന് രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് അറിയിച്ചു.



Leave a Reply