എം. എസ്. സി മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ അഖിൽ ബെന്നി ഇലഞ്ഞിക്കലിനെ ആദരിച്ചു

പുൽപ്പള്ളി :മുള്ളൻകൊല്ലി പഞ്ചായത്തിലെ ഐശ്വര്യ ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കന്നാരം പുഴയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലയിൽ വച്ച് നടന്ന യോഗത്തിൽ എം.എസ്. സി മറൈൻ കെമിസ്ട്രിയിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടിയ അഖിൽ ബെന്നി ഇലഞ്ഞിക്കലിനെ മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ മൊമന്റോ നൽകി ആദരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് കെ. കെ ഷിൽജു അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷിനു കച്ചിറയിൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി . ടി പ്രകാശൻ, സുൽത്താൻബത്തേരി ജനമൈത്രി പോലീസ് പി.ആർ.ഒ സണ്ണി ജോസഫ് എന്നിവർ ആശംസകൾ പറഞ്ഞു.
ഗ്രന്ഥശാല സെക്രട്ടറി അമൽജിത്ത് പി.എൻ നന്ദി പറഞ്ഞു.



Leave a Reply