April 19, 2024

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി അനധികൃത റിസോർട്ട് നിർമ്മാണം

0
Img 20221017 Wa00332.jpg
വൈത്തിരി : പൊഴുതന പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കൂറിച്ച്യര്‍മല ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ അനധികൃത റിസോര്‍ട്ട്‌ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. അധികാരികളുടെ ഒത്താശയോടെയാണ്‌ റിസോര്‍ട്ടുകളുടെ നിര്‍മ്മാണം. 2018ലെ ഉരുള്‍പൊട്ടലിന്‌ ശേഷം പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്ന കുര്‍ച്ച്യര്‍മല സ്‌കൂള്‍ നിര്‍മ്മാണം പോലും ജിയോളജിഡിപ്പാര്‍ട്ട്‌മെന്റിന്റെയും, ഡി ഡി നിർദ്ദേശപ്രകാരം സര്‍ക്കാര്‍ 
അനുമതി നിഷേധിച്ച സ്ഥലത്താണ്‌ ഇപ്പോള്‍ അനധികൃത റിസോര്‍ട്ട്‌ നിര്‍മ്മാണം നടക്കുന്നത്‌. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്‌ റിസോര്‍ട്ടുകളുടെ നിര്‍മ്മാണം തകൃതിയായി മുന്നേറുന്നത്‌.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച വീടുകള്‍ പോലും കേന്ദ്രീകരിച്ച്‌ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും നടത്തുന്നുണ്ട്‌. പൊഴുതന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുളള കുന്നുകളും മലകളും ജെ. സി. ബി ഉപയോഗിച്ച്‌ മണ്ണെടുത്ത്‌ നികത്തിയാണ്‌ റിസോര്‍ട്ടുകളുടെ നിര്‍മ്മാണം. പൊഴുതന ടൗണിന്‌ പുറകിലുള്ള ഹോസ്പിറ്റലിന്‌ ഏതിര്‍വശ ത്തുള്ള കുന്ന്‌ മുഴുവനായും ഇടിച്ച്‌ റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. 
ഇതുമുലം അടുത്ത്‌ താമസിക്കുന്ന വീടുകള്‍ പോലും അപകട ഭീഷണിയിലാണ്‌. 
ഇത്‌ വ്യാപകമായ മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *