മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഇരുപത്തൊന്നുകാരനെ പിടികൂടി

മുത്തങ്ങ : ഇന്നലെ രാത്രിയിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കെ. എസ്. ആർ.ടി.സി.ബസ്സിൽ വെച്ച് 28 ഗ്രാം കഞ്ചാവുമായി നീലഗിരിയിലെ കയ്യൂന്നിയിലെ രാജഗിരി വീട്ടിൽ ജോഷിൻ മാത്യൂ (21) അറസ്റ്റ് ചെയ്തു.മാരക മയക്കു മരുന്ന് നിരോധന നിയമമനുസരിച്ച് കേസെടുത്തു. പരിശോധന സംഘത്തിൽ എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ് ഷഫീഖ്, എന്നിവർ ഉണ്ടായിരുന്നു.



Leave a Reply