April 24, 2024

സഹപാഠികളുടെ വിയോഗം നാടിന് നൊമ്പരമായി

0
Img 20221018 Wa00832.jpg
ബത്തേരി: സഹപാഠികളുടെ ആക്സ്മിക വിയോഗം നാടിനും സുഹൃത്തുക്കൾക്കും വേദനയായി.
നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകൻ കെ.എസ് അശ്വിന്‍ (16), അശ്വിന്റെ സഹപാഠിയും, ചീരാല്‍ വെളളച്ചാല്‍ കുറിച്ചിയാട് വീട്ടില്‍ കെ.കെ ശ്രീധരന്റെ മകനുമായ കെ എസ് അശ്വന്ത് ( 16) എന്നിവർക്കാണ് കയത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ബത്തേരി സർവജന ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു. ഇരുവരും സുഹൃത്തിന്റെ കൂടെ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.അഗ്‌നി ശമന സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സുല്‍ത്താന്‍ ബത്തേരി അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.ഭരതന്‍ , ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ഐ.ജോസഫ് , സി.ടി.സെയ്തലവി, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഒ .ജി.പ്രഭാകരന്‍ . കെ.എം. ഷിബു . ഫയര്‍ ഓഫീസര്‍മാരായ കെ.സി.ജി ജുമോന്‍, എന്‍.എസ്. അരൂപ് ,കെ. ധനീഷ്, എ.ഡി. നിബില്‍ ദാസ്, എ.ബി.സതീഷ് , അഖില്‍ രാജ്, കെ.അജില്‍, കീര്‍ത്തിക് കുമാര്‍ , കെ.എസ്.സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *