March 28, 2024

ആധുനീക സൗകര്യങ്ങളോടെ മ്യഗരോഗ നിര്‍ണയ ലാബ് പൂക്കോട് പ്രവര്‍ത്തനം തുടങ്ങി

0
Img 20221019 Wa00442.jpg
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ആശുപത്രിയില്‍ മ്യഗരോഗ നിര്‍ണയത്തിനു ആധുനിക സംവിധാനങ്ങളോടെ ലബോറട്ടറി പ്രവര്‍ത്തനം തുടങ്ങി. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു 2018ല്‍ ലഭിച്ച ചാന്‍സലര്‍ അവാര്‍ഡ് തുകയായ 1.3 കോടി രൂപ ചെലവഴിച്ചാണ് ലാബ് സ്ഥാപിച്ചത്. മ്യഗരോഗനിര്‍ണയത്തിനാവശ്യമായ ഹെമറ്റോളജി അനലൈസര്‍, സിറം ബയോകെമിസ്ട്രി അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍, എലിസ, പിസിആര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ലാബിലുണ്ട്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ.മാധവനുണ്ണി, മ്യഗാശുപത്രി സൂപ്രണ്ട് ഡോ.കെ.സി. ബിപിന്‍, സര്‍വ്വവകലാശാല രജിസ്ട്രാര്‍ ഡോ.സുധീര്‍ബാബു, അക്കഡേമിക് ഡയറക്ടര്‍ ഡോ.സി. ലത, സംരംഭകത്വ ഡയറക്ടര്‍ ഡോ.ടി.എസ്. രാജീവ്, ഫിനാന്‍സ് ഓഫീസര്‍ ടി.ആര്‍. മനോജ്, ഐഡി വിംഗ് ഡയറക്ടര്‍ ബാബുരാജ്, പൂക്കോട് വെറ്ററിനറി ഡീന്‍ ഡോ.എം.കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *