April 17, 2024

മുത്തങ്ങയിൽ ഇന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

0
Img 20221019 Wa00432.jpg

മുത്തങ്ങ : എക്സൈസ് ചെക്ക് പോസ്റ്റ് മുത്തങ്ങയിൽ രണ്ട് കേസ്സുകളിലായി മാരക മയക്കുമരുന്നായ എം. ഡി .എം. എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. രാവിലെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ കെ. എസ്.ആർ .ടി. സി . ബസ്സിൽ നിന്ന് രണ്ട് വ്യത്യസ്ത കേസ്സുകളിലായി തിരൂർ കീർത്തി നിവാസ് ആകാശ് സി പി, ( 22) ,യെ 2.24 ഗ്രാം എം. ഡി. എം. എ യുമായും തിരൂർ വെള്ളിയത്ത് വീട്ടിൽ റഷീക് വി , ( 21 ) യും 0.3 ഗ്രാം എം.ഡി.എം.എ യുമായും അറസ്റ്റ് ചെയ്തു. മാരക മയക്കു മരുന്ന് നിരോധന പ്രകാരം കേസ്സുകൾ എടുത്തു .പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി. എ . ജോസഫ് നേതൃത്വം നൽകി. പ്രിവന്റീവ് ഓഫീസർമാരായ എം.സി ഷിജു , വി. അബ്ദുൽ സലീം , സിവിൽ എക്‌സൈസ് ഓഫീസർ ഷഫീക് .എം .ബി. എന്നിവരും വാഹന പരിശോധനയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *