ഡിവൈഎഫ്ഐ പനമരം, കോട്ടത്തറ ബ്ലോക്ക് ജാഥകൾ ഇന്ന് സമാപിക്കും

പനമരം : തൊഴിലില്ലായ്മക്കെതിരെ,മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള പനമരം, കോട്ടത്തറ ബ്ലോക്ക് തല കാൽനട പ്രചരണ ജാഥകൾ തുടരുന്നു. ബ്ലോക്ക് ജാഥകൾക്ക് പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ വിവിധ മേഖലകളിലെ പര്യടനത്തിന് ശേഷം രണ്ടാം ദിവസത്തെ പര്യടനം നാലാംമൈലിൽ സമാപിച്ചു. സമാപനയോഗം സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ കെ മുഹമ്മദലി, വൈസ് ക്യാപ്റ്റൻ അർച്ചന, മാനേജർ ഇസ്മായിൽ, രാഹുൽരാജ്, അക്ഷയ്, രഗിൽ, ബെൽവിൻ, അഷ്റഫ് ,രാഗേഷ് എന്നിവർ സംസാരിച്ചു. കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ജില്ലാ വൈസ് പ്രസിഡന്റ് സി ഷംസു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ഷെജിൻ ജോസ്, വൈസ്ക്യാപ്റ്റൻ സാന്ദ്ര രവീന്ദ്രൻ, മാനേജർ പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബിജുലാൽ, അജ്നാസ് അഹമ്മദ്, വി എൻ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇരു ജാഥകളും ഇന്ന് വൈകിട്ട് സമാപിക്കും.



Leave a Reply