സൈക്കിൾ താരങ്ങളെ ആദരിച്ചു

കൽപറ്റ : ബാംഗ്ലൂർ ബൈസിക്കിൾ ചലഞ്ചിൽ മികച്ച വിജയം നേടിയ സൈക്കിൾ താരങ്ങളെ വയനാട് സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സീനിയർ പുരുഷ വിഭാഗത്തിൽ വയനാട്ടുകാരായ ഷംലിൻ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മത് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അമൽജിത്ത് ബി അഞ്ചാം സ്ഥാനവും നേടി. ആൺ കുട്ടികളുടെഅമച്വർ വിഭാഗത്തിൽ ആൽബിൻ എൽദോ രണ്ടാം സ്ഥാനവും നേടി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സത്താർ വിൽട്ടൺ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡന്റ് സലീം കടവൻ മുഖ്യാതിഥി ആയിരുന്നു. ഷിംജിത് ദാമു, സാജിദ് എൻ.സി, സോളമൻ എൽ.എ , മിഥുൻ വർഗീസ്, നവാസ് കാരാട്ട്, ജംഷീദ് തെക്കേടത്ത് , ശോഭ കെ എന്നിവർ സംസാരിച്ചു :



Leave a Reply