April 25, 2024

അവകാശം അതിവേഗം; ബ്ലോക്ക്തല ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20221023 180417.jpg
മാനന്തവാടി :'അവകാശം അതിവേഗം' അതിദാരിദ്ര നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,ആധാർ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ  തയ്യാറാക്കി നൽകുന്ന പ്രത്യേക ബ്ലോക്ക്തല ക്യാമ്പ് മാനന്തവാടിയിൽ  സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അതിദാരിദ്ര നിർമ്മാർജ്ജന  പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  ട്രൈസം ഹാളിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി നിർവഹിച്ചു. മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ നിന്നും സർവ്വെയിലൂടെ കണ്ടെത്തിയ 532 കുടുംബങ്ങളിൽ രേഖകളില്ലാത്തവർക്ക് വേണ്ടിയാണ്  ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ  10 പേർക്ക് ആധാർ,നാല്  പേർക്ക് റേഷൻ കാർഡ് എന്നിവയടക്കം 18 രേഖകൾ കൈമാറി.  
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയൻ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി.കല്യാണി,ജോയ്സി ഷാജു, അംഗങ്ങളായ പി.കെ അമീൻ, ബി.എം വിമല, വി.ബാലൻ,സൽമാ മോയിൻ, മാനന്തവാടി താലൂക്ക് ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ പി.എം ഷിജു ,തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അലി, ബ്ലോക്ക് പഞ്ചായത്ത് ജോയിൻറ് ബി.ഡി.ഒ കെ.ഉണ്ണികൃഷ്ണൻ , മാനന്തവാടി റേഷനിങ്ങ് ഇൻസ്പെക്ടർ എസ്. ജാഫർ, എടവക ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി വി.സി മനോജ് ,തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി കെ എ അസീസ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *